ഇ​ന്‍റ​ർസോ​ൺ വോ​ളി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, October 12, 2019 1:03 AM IST
രാ​ജ​പു​രം: ഒ​ക്ടോ​ബ​ർ 21 മു​ത​ൽ 24 വ​രെ എ​ണ്ണ​പ്പാ​റ​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ സീ​നി​യ​ർ ഇ​ന്‍റ​ർ​സോ​ൺ വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ണ്ണ​പ്പാ​റ പേ​രി​യ​യി​ലെ ത്രി​വേ​ണി ക്ല​ബി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​സൈ​നാ​ർ അ​മ്പ​ല​ത്ത​റ​യി​ൽ നി​ന്ന് ര​ക്ഷാ​ധി​കാ​രി യു. ​നാ​രാ​യ​ണ​ൻ നാ​യ​ർ ആ​ദ്യ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​യ​ൻ വെ​ള്ളി​ക്കോ​ത്ത് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഹൊ​സ്ദു​ർ​ഗ് എ​ഇ​ഒ പി.​വി. ജ​യ​രാ​ജ്, എ.​വി. ബാ​ല​കൃ​ഷ്ണ​ൻ, മു​ര​ളി പ​ന​ങ്ങാ​ട്ട്, കെ. ​പ്രേ​മ​രാ​ജ്, പി. ​ഗം​ഗാ​ധ​ര​ൻ, സി.​ജെ. വ​ർ​ഗീ​സ്, നൗ​ഷാ​ദ് താ​യ​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്ല​ബ് സെ​ക്ര​ട്ട​റി പി. ​ക​പി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ.​പി. പ്ര​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ: യു. ​നാ​രാ​യ​ണ​ൻ നാ​യ​ർ (ചെ​യ​ർ​മാ​ൻ), പി. ​ര​ഘു (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), എ.​പി. പ്ര​ജി​ത്ത് (ട്ര​ഷ​റ​ർ).