ശാ​സ്ത്രീ​യ നീ​ന്ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Monday, September 23, 2019 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ ഗ​വ. യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ശാ​സ്ത്രീ​യ നീ​ന്ത​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി. കാ​ഞ്ഞ​ങ്ങാ​ട് ല​യ​ൺ​സ് ക്ല​ബും ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും അ​തി​യാ​മ്പൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വ​ച്ച് ഘ​ട്ടം​ഘ​ട്ട​മാ​യി നീ​ന്ത​ലി​ൽ ശാ​സ്ത്രീ​യ​പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.
ഫ​യ​ർ ഓ​ഫീ​സ​ർ കെ.​പി. പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ജ​യ​രാ​ജ്, കൊ​ട​ക്കാ​ട് നാ​രാ​യ​ണ​ൻ, കെ.​വി. സു​രേ​ഷ് ബാ​ബു, ഇ. ​രാ​ജേ​ന്ദ്ര​ൻ, പി.​വി. രാ​ജേ​ഷ്, പി.​വി. ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.