ജി​ല്ല​യി​ല്‍ 500 വ​നി​ത​ക​ള്‍​ക്ക് പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും
Monday, September 23, 2019 1:26 AM IST
കാ​സ​ർ​ഗോ​ഡ്: കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​റൈ​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ 500 വ​നി​ത​ക​ള്‍​ക്ക് ഇ​ല​ക്ട്രി​ക്ക​ല്‍, പ്ലം​ബിം​ഗ് പ​രി​ശീ​ല​നം ന​ല്‍​കും.
ജി​ല്ല​യി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തീ​ക​രി​ച്ച ആ​ദ്യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ നി​ര്‍​വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ ഒ​ക്‌​ടോ​ബ​ര്‍ 12ന് ​കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന വ​നി​താ ക​മ്മീ​ഷ​ന്‍ സെ​മി​നാ​റി​ല്‍ ആ​ദ​രി​ക്കു​മെ​ന്ന് ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തീ​ക​രി​ച്ച 26 അം​ഗ ടീം ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍, പ്ലം​ബി​ങ് സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ക​യും വി​വി​ധ ഓ​ഫീ​സു​ക​ളി​ലെ വ​യ​റിം​ഗ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഇ​ല​ക്ട്രി​ക്ക​ല്‍ ലൈ​നിം​ഗ്, മാ​പ്പിം​ഗ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പാ​ല​ക്കു​ന്ന് വിം​ഗ്‌​സ് അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തീ​ക​രി​ച്ച ടീം ​അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, എ​ഡി​എം​സി സി. ​ഹ​രി​ദാ​സ​ന്‍, ഡി​പി​എം ടി.​പി. ഹ​രി​പ്ര​സാ​ദ്, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മാ​നേ​ജ​ര്‍ വി​ല്യം​സ് ജോ​സ​ഫ്, ഇ​ന്‍​സ്ട്ര​ക്ട​ര്‍ സി. ​മ​നു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.