കാ​യി​ക​മേ​ള​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Monday, September 23, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​യി​കാ​ധ്യാ​പ​ക​രു​ടെ സ​മ​രം തു​ട​രു​ന്ന​തി​നാ​ൽ സ്കൂ​ൾ കാ​യി​ക​മേ​ള​ക​ളു​ടെ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക തു​ട​രു​ന്നു. മ​റ്റ് അ​ധ്യാ​പ​ക​രു​ടേ​തി​ന് തു​ല്യ​മാ​യ വേ​ത​ന​വും ത​സ്തി​ക വ​ർ​ധ​ന​വ് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ർ ച​ട്ട​പ്പ​ടി സ​മ​രം ന​ട​ത്തു​ന്ന​ത്.
സ്കൂ​ൾ കാ​യി​ക​മേ​ള​ക​ൾ ന​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​ധി​ക​ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് സ​മ​രം. സ​മ​രം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​പ​ജി​ല്ല, ജി​ല്ലാ കാ​യി​ക​മേ​ള​ക​ൾ ന​ട​ത്താ​നാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​യാ​ൽ മേ​ള ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് കാ​യി​കാ​ധ്യാ​പ​ക​രു​ടെ തീ​രു​മാ​നം.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ക​ണ​ക്കി​ലെ​ടു​ത്ത് ത​ത്കാ​ല​ത്തേ​ക്ക് സ​മ​രം നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം ഡി​ഡി​ഇ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലും ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​ണ് കാ​യി​കാ​ധ്യാ​പ​ക​ർ കൈ​ക്കൊ​ണ്ട​ത്.
28ന് ​സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തു​ന്ന മ​ന്ത്രി​യു​ടെ മു​ന്പി​ൽ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന​റി​യി​ച്ചി​ട്ടും സ​മ​രം തു​ട​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ പി​ന്നോ​ട്ടു​പോ​യി​ല്ല. ജി​ല്ല​യി​ലെ ഏ​ഴ് ഉ​പ​ജി​ല്ല​ക​ളി​ലേ​ക്കും ഡി​ഡി​ഇ നോ​മി​നേ​റ്റ് ചെ​യ്ത സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ൾ കാ​യി​കാ​ധ്യാ​പ​ക​ർ രാ​ജി​വ​ച്ചു.
കാ​യി​ക​മേ​ള​യി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ അ​ണ്ട​ർ-17, 19 വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ത്തു​ന്ന​തി​നെ​തി​രേ​യും അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. യോഗത്തിൽ ഡിഡിഇ കെ.വി.പുഷ്പ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ, ഡിഇഒ എൻ. നന്ദികേശൻ, റവന്യൂ ജില്ലാ സെക്രട്ടറി അശോകൻ, കുസുമം ജോൺ എന്നിവർ സംബന്ധിച്ചു.