കു​രു​ന്നു​ക​ൾ നാ​ട മു​റി​ച്ചു; ഇത് പ്രതിഷേധ തോണി
Monday, September 23, 2019 1:25 AM IST
വ​ലി​യ​പ​റ​മ്പ്: വ​ർ​ഷ​ങ്ങ​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ തോ​ണി​യി​ൽ ക​വ്വാ​യി​ക്കാ​യ​ൽ ഭീ​തി​യോ​ടെ ക​ട​ന്ന വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം വാ​സി​ക​ൾ അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ന്ത​മാ​യി തോ​ണി വാ​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തെ ഉ​ദ്‌​ഘാ​ട​ന​വും ന​ട​ത്തി.

ഇ​ന്ന​ലെ മു​ത​ൽ ക​ട​ത്ത് തു​ട​ങ്ങി. അ​ധി​കൃ​ത​രു​ടെ വാ​ഗ്‌​ദാ​ന​ങ്ങ​ൾ പൊ​ള്ള​യാ​യ​പ്പോ​ള്‍ നാ​ട്ടു​കാ​ര്‍ സ്വ​യം പ​ണം സ്വ​രൂ​പി​ച്ചാ​ണ് ക​ട​ത്തു​തോ​ണി വാ​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്തെ പ​ത്തോ​ളം കു​ട്ടി​ക​ളാ​ണ് ക​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ക​രാ​യ​ത്. പ്ര​ദേ​ശ​ത്തോ​ട് ജ​ന​പ്ര​തി​നി​ധി​ക​ൾ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ച​ട​ങ്ങി​ലേ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളെ​യും ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. കു​ട്ടി​ക​ൾ ജെ​ട്ടി​യി​ലൊ​രു​ക്കി​യ നാ​ട മു​റി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.

ഇ​തോ​ടെ തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റം, വ​ട​ക്കേ​വ​ള​പ്പ്, ക​ന്നു​വീ​ട് ക​ട​പ്പു​റം ഭാ​ഗ​ത്തെ വി​ദ്യാ​ർ​ത്ഥി​ക​ള​ട​ക്കം നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ദു​രി​ത​ത്തി​നു താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി.

ക​ട​വ് സം​ര​ക്ഷ​ണ സ​മി​തി ആ​ഴ്ച​ക​ളോ​ളം എ​ടു​ത്തു സ്വ​രൂ​പി​ച്ച ഒ​രു ല​ക്ഷ​ത്തോ​ളം​രൂ​പ ഉ​പ​യോ​ഗി​ച്ച് മാ​ഹി​യി​ൽ നി​ന്നു​മാ​ണ് 30 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ഫൈ​ബ​ർ തോ​ണി തൃ​ക്ക​രി​പ്പൂ​ർ ക​ട​പ്പു​റ​ത്ത് എ​ത്തി​ച്ച​ത്.

ഇ​തി​നൊ​പ്പം മാ​ട​ക്കാ​ൽ ഭാ​ഗ​ത്തെ ക​ട​വി​ൽ പു​തു​താ​യി ജെ​ട്ടി​യും നാ​ട്ടു​കാ​ർ നി​ർ​മി​ച്ചു. മാ​ട​ക്കാ​ല്‍ തൂ​ക്കു​പാ​ലം ത​ക​ര്‍​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ വി​ണ്ടും ക​ട​ത്തു​തോ​ണി ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്ന​ത്.

മ​ഴ​ക്കാ​ല​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ഭീ​തി​യോ​ടെ​യാ​ണ് ആ​ഴ​മേ​റി​യ ക​വ്വാ​യി കാ​യ​ൽ ക​ട​ക്കു​ന്ന​ത്.

ആ​ദ്യ​കാ​ല​ത്ത് ജി​ല്ലാ അ​ധി​കൃ​ത​ര്‍ ഇ​വി​ടെ നാ​ട്ടു​കാ​ര്‍​ക്ക് സൗ​ജ​ന്യ തോ​ണി​യാ​ത്ര വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം പു​തി​യ തോ​ണി​ക്കാ​യി കാ​ത്തി​രു​ന്നു മ​ടു​ത്താ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സ്വ​യം പ​ണം സ്വ​രൂ​പി​ച്ച് ക​ട​വ് സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ത്തു​തോ​ണി വാ​ങ്ങി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ക​ട​ത്തു​തോ​ണി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ട്ടു​കാ​ർ പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി. ക​ട​വ് സം​ര​ക്ഷ​ണ​സ​മി​തി ചെ​യ​ർ​മാ​ൻ ജു​നൈ​സ് കു​ന്നു​മ്മ​ൽ, ക​ൺ​വീ​ന​ർ പി.​വി. വി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.