നീ​ന്ത​ൽ പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Monday, September 23, 2019 1:25 AM IST
പ​ട​ന്ന: കേ​ര​ള അ​ഡ്വ​ഞ്ച​റ​സ് സ്പോ​ർ​ട്സ് പ്ര​മോ​ട്ടിം​ഗ് അ​ക്കാ​ഡ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൃ​ക്ക​രി​പ്പൂ​ർ ല​യ​ൺ​സ് ക്ള​ബ് ന​ട​ക്കാ​വ് കാ​പ്പു​കു​ള​ത്തി​ൽ മൂ​ന്നാ​ഴ്ച​യാ​യി ന​ട​ത്തി​വ​ന്ന സൗ​ജ​ന്യ ശാ​സ്ത്രീ​യ നീ​ന്ത​ൽ പ​രി​ശീ​ല​നം സ​മാ​പി​ച്ചു. ‌

കേ​ര​ള അ​ഡ്വ​ഞ്ച​റ​സ് സ്പോ​ർ​ട്സ് പ്ര​മോ​ട്ടിം​ഗ് അ​ക്കാ​ഡ​മി​യു​ടെ പ​രി​ശീ​ല​ക​രാ​യ സു​രേ​ഷ് കു​ട്ട​മ​ത്ത്, പി. ​പ്ര​ഭാ​ക​ര​ൻ, കെ.​പി. ശി​വ​രാ​മ​ൻ, എ​ൻ. സൗ​ര​വ് എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ 35 കു​ട്ടി​ക​ളും ഒ​ന്പ​തു മു​തി​ർ​ന്ന​വ​രും നീ​ന്ത​ൽ അ​ഭ്യ​സി​ച്ചു. സ​മാ​പ​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം നേ​ടി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ള​ത്തി​ൽ ജ​ലാ​സ​നം ഒ​രു​ക്കി.

ച​ട​ങ്ങി​ൽ തൃ​ക്ക​രി​പ്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. സ​ന്തോ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റോ​ട്ട​റി ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്ദ്ര​ൻ നാ​ലാ​പ്പാ​ടം, കെ.​വി. രാ​ജ​ൻ, വി.​പി.​പി. ഉ​മ്മ​ർ, സു​രേ​ഷ് കു​ട്ട​മ​ത്ത്, ആ​ർ. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.