മഞ്ചേശ്വരത്ത് മത്‌സരച്ചൂട്! ഒ​രു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്
Sunday, September 22, 2019 1:26 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് എം​എ​ൽ​എ ഇ​ല്ലാ​തെ ഒ​രു​വ​ർ​ഷം തി​ക​യു​ന്ന​തി​ന് പി​റ്റേ​ന്ന്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 20 നാ​ണ് മ​ഞ്ചേ​ശ്വ​രം എം​എ​ല്‍​എ​യാ​യി​രു​ന്ന പി.​ബി. അ​ബ്ദു​ല്‍ റ​സാ​ഖ് നി​ര്യാ​ത​നാ​യ​ത്. ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​തു​പ്ര​കാ​രം ഒ​രു മ​ണ്ഡ​ല​ത്തി​ൽ ഒ​ഴി​വു​വ​ന്നാ​ൽ ആ​റു​മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട​താ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​വ​ലം 89 വോ​ട്ടു​ക​ള്‍​ക്ക് അ​ബ്ദു​ൾ റ​സാ​ഖി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സാ​ണ് ഇ​തി​ന് ത​ട​സ​മാ​യി നി​ന്ന​ത്.

കേ​സ് അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സു​രേ​ന്ദ്ര​ൻ പി​ന്മാ​റി ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ല്‍ സു​രേ​ന്ദ്ര​നി​ല്‍​നി​ന്ന് കോ​ട​തി​ച്ചെ​ല​വ് ഈ​ടാ​ക്ക​ണ​മെ​ന്ന വാ​ദ​വു​മാ​യി മുസ്‌ലിം ലീ​ഗ് രം​ഗ​ത്തു​വ​ന്ന​തോ​ടെ സ​മ​യ​ത്ത് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​യി​ല്ല.

ഒ​ടു​വി​ല്‍ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​ച്ച​തി​നു​ള്ള ചെ​ല​വാ​യി 42,000 രൂ​പ കെ​ട്ടി​വ​ച്ചാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ കോ​ട​തി അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നി​ൽ എ​ത്തു​ന്പോ​ഴേ​ക്ക് പാ​ലാ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി​പ്പി​ച്ച് ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം മ​ഞ്ചേ​ശ്വ​ര​ത്തി​ന് ജ​ന​പ്ര​തി​നി​ധി ഇ​ല്ലാ​താ​ക്കി​യ​തി​ന് പ​ര​സ്പ​രം പ​ഴി​ചാ​രു​ക​യാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും. എം​എ​ല്‍​എ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഒ​രു​വ​ര്‍​ഷ​ത്തോ​ള​മാ​യി എം​എ​ല്‍​എ​യു​ടെ മ​ണ്ഡ​ല​വി​ക​സ​ന​ഫ​ണ്ട് ഉ​ൾ​പ്പെ​ടെ മ​ര​വി​ച്ചി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തേ അ​നു​വ​ദി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​ക​ള്‍ പോ​ലും സാ​ങ്കേ​തി​ക​ത്വ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി സ്തം​ഭി​ച്ചു.

മ​ണ്ഡ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ള്‍ ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ പോ​ലും എം​എ​ൽ​എ ഇ​ല്ലാ​ത്ത​തി​ന്‍റെ വി​ഷ​മം നാ​ട്ടു​കാ​ര​റി​ഞ്ഞ​താ​ണ്. മ​ഴ​ക്കാ​ലം വി​ട്ടു​മാ​റി​യ​പ്പോ​ഴേ​ക്ക് ദേ​ശീ​യ​പാ​ത​യും പ്രാ​ദേ​ശി​ക റോ​ഡു​ക​ളു​മെ​ല്ലാം ഒ​രു​പോ​ലെ ത​ക​ർ​ന്നു​കി​ട​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്പോ​ൾ മ​ഞ്ചേ​ശ്വ​ര​ത്ത് ഏ​റ്റ​വു​മ​ധി​കം ക​ത്തി​നി​ൽ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ലൊ​ന്ന് തീ​ര​ദേ​ശം കൈ​യ​ട​ക്കി​വ​ച്ചി​രി​ക്കു​ന്ന മ​ണ​ൽ​മാ​ഫി​യ​യു​ടെ അ​തി​ക്ര​മ​ങ്ങ​ളും കാ​രു​ണ്യ​മാ​താ ദേ​വാ​ല​യ​ത്തി​നു​നേ​രേ അ​ർ​ധ​രാ​ത്രി​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​ണ്. ദേ​വാ​ല​യ​ത്തി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി ഒ​രു​മാ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. എ​ങ്ങു​മെ​ത്താ​തെ നി​ൽ​ക്കു​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഗ​തി​വേ​ഗം കൂ​ട്ടാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ഴി​യൊ​രു​ക്കി​യേ​ക്കാം.

ദേ​വാ​ല​യ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു മം​ഗ​ളൂ​രു രൂ​പ​ത​യി​ലെ വി​ശ്വാ​സി​സ​മൂ​ഹം ജി​ല്ലാ ക​ള​ക്ട​റു​ടെ​യും പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും ഓ​ഫീ​സു​ക​ൾ​ക്കു​മു​ന്നി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​വ​രു​ന്ന​തോ​ടെ കേ​സ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാ​ൻ സ​ർ​ക്കാ​രി​നു​മേ​ൽ സ​മ്മ​ർ​ദ​മേ​റു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യാ​ൽ അ​വ​രു​ടെ രാ​ഷ്‌​ട്രീ​യ​ബ​ന്ധ​ങ്ങ​ളാ​കും ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ക.