തേ​ൻ ഉ​ത്പാ​ദ​ക ക​മ്പ​നി​യു​ടെ യോ​ഗം 24 ന്
Sunday, September 22, 2019 1:21 AM IST
ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കു​റു​മാ​ത്തൂ​ർ കേ​ന്ദ്ര​മാ​യി രൂ​പീ​ക​രി​ച്ച തേ​നീ​ച്ച ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തേ​ൻ ഉ​ത്പാ​ദ​ക ക​മ്പ​നി​യു​ടെ വി​പു​ല​മാ​യ യോ​ഗം 24 ന് ​പ​ന്നി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.

ഉ​ത്പാ​ദ​ക ക​മ്പ​നി​യു​ടെ തേ​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പു​തി​യ ബ്രാ​ൻ​ഡ് നെ​യിം ഉ​പ​യോ​ഗി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന കാ​ര്യ​മാ​ണു യോ​ഗം ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്ന് കെ​വി​കെ മേ​ധാ​വി ഡോ.​പി.​ജ​യ​രാ​ജ് അ​റി​യി​ച്ചു. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന തേ​നീ​ച്ച ക​ർ​ഷ​ക​രാ​യ നൂ​റി​ലേ​റെ പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. തേ​നി​ലെ ജ​ലാം​ശം 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഓ​ഗ​സ്റ്റ് മാ​സം മു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തേ​നി​ൽ 20 മു​ത​ൽ 25 ശ​ത​മാ​നം വ​രെ ജ​ലാം​ശ​മു​ള്ള​തി​നാ​ൽ നി​ല​വി​ൽ വ​ന്ന നി​യ​മ​പ്ര​കാ​രം വ​ലി​യ തു​ക പി​ഴ​യാ​യി ന​ൽ​കേ​ണ്ടി വ​രു​ന്ന പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ക്കും.