കെ. ​വെ​ളു​ത്ത​മ്പു സ്മാ​ര​ക സം​സ്ഥാ​ന സ​ഹ​കാ​രി അ​വാ​ർ​ഡ് സമ്മാനിച്ചു
Sunday, September 22, 2019 1:21 AM IST
തൃ​ക്ക​രി​പ്പൂ​ർ: സം​സ്‌​ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റും കാ​സ​ർ​ഗോ​ഡ് ഡി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ സ​ഹ​കാ​രി​യു​മാ​യി​രു​ന്ന കെ. ​വെ​ളു​ത്തമ്പു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ മൂ​ന്നാ​മ​ത് സം​സ്ഥാ​ന സ​ഹ​കാ​രി അ​വാ​ർ​ഡ് ജി​ല്ല​യി​ലെ മു​തി​ർ​ന്ന സ​ഹ​കാ​രി പി. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു.
തൃ​ക്ക​രി​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ച​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ കെ. ​വെ​ളു​ത്ത​മ്പു അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​നീ​ല​ക​ണ്ഠ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ. ​വെ​ളു​ത്ത​മ്പു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. രാ​ജേ​ന്ദ്ര​ൻ, പി.​എ. അ​ഷ​റ​ഫ​ലി, ധ​ന്യ സു​രേ​ഷ്, കെ.​വി. ഗം​ഗാ​ധ​ര​ൻ, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ, മാ​മു​നി വി​ജ​യ​ൻ, കെ.​പി. പ്ര​കാ​ശ​ൻ, കെ. ​ശ​ശി, കെ.​വി. മു​കു​ന്ദ​ൻ, പി.​വി. ക​ണ്ണ​ൻ, പി.​കെ. സ​ത്യ​നാ​ഥ​ൻ, പി.​വി. പ​ത്മ​ജ, സി. ​ര​വി, കെ.​വി. വി​ജ​യ​ൻ, കെ.​പി. ജ​യ​ദേ​വ​ൻ, കെ. ​അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി ​ഫാം പ​രീ​ക്ഷ​യി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ ശ​ര​ണ്യ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​യു. രാ​മ​ദാ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രി​യ​ദ​ർ​ശി​നി പു​ര​സ്കാ​ര​വി​ത​ര​ണ​വും ന​ട​ത്തി.