സ്വ​യംതൊ​ഴി​ല്‍ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Sunday, September 22, 2019 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡ് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പി​എം​ഇ​ജി​പി (പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി), എ​ന്‍റെ ഗ്രാ​മം എ​ന്നീ സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ല്‍ ആ​രം​ഭി​ക്കാ​വു​ന്ന​തും ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ല്‍ 25 ല​ക്ഷം രൂ​പ വ​രെ​യും സേ​വ​ന​മേ​ഖ​ല​യി​ല്‍ 10 ല​ക്ഷം രൂ​പ വ​രെ​യും പ​ദ്ധ​തി ചെ​ല​വ് വ​രു​ന്ന​തു​മാ​യ വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ള്‍​ക്ക് മൊ​ത്തം പ​ദ്ധ​തി ചെ​ല​വി​ന്‍റെ 25 മു​ത​ല്‍ 35 ശ​ത​മാ​നം വ​രെ മാ​ര്‍​ജി​ന്‍​മ​ണി അ​നു​വ​ദി​ക്കും.​ബാ​ങ്ക് വാ​യ്പാ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി ഓ​ണ്‍​ലൈ​നാ​യാ​ണ് പി​എം​ഇ​ജി​പി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. പി​എം​ഇ​ജി​പി ഇ-​പോ​ര്‍​ട്ട​ലി​ല്‍ പ്ര​വേ​ശി​ച്ച് കെ​വി​ഐ​ബി, കാ​സ​ര്‍​ഗോ​ഡ് ഏ​ജ​ന്‍​സി തെ​ര​ഞ്ഞെ​ടു​ത്താ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഉ​ത്പാ​ദ​ന-​സേ​വ​ന മേ​ഖ​ല​യി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ​വ​രെ പ​ദ്ധ​തി ചെ​ല​വ് വ​രു​ന്ന​തു​മാ​യ വ്യ​വ​സാ​യ​സം​രം​ഭ​ങ്ങ​ള്‍​ക്ക് 25 മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ മാ​ര്‍​ജി​ന്‍​മ​ണി ല​ഭ്യ​മാ​കു​ന്ന തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി​യാ​ണ് എ​ന്‍റെ ഗ്രാ​മം. ഫോ​ൺ: 0467 2200585.