തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണ​യ​ജ്ഞം
Sunday, September 22, 2019 1:21 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഗാ​ന്ധി​ജ​യ​ന്തി​ക്ക് മു​ന്നോ​ടി​യാ​യി റെ​യി​ൽ​വേ സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന്‍റെ​യും വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ശു​ചീ​ക​ര​ണ​യ​ജ്ഞം ന​ട​ത്തി.
സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ, വി​വി​ധ വ​നി​ത കൂ​ട്ടാ​യ്മ​ക​ൾ, അ​ഗ്നി​ശ​മ​ന​സേ​നാ​വി​ഭാ​ഗ​ത്തി​ന്‍റെ റെ​സ്ക്യു വ​ള​ണ്ടി​യ​ർ​മാ​ർ, സ്കൗ​ട്ട്സ്‌ ആ​ൻ​ഡ് ഗൈ​ഡ്സ്, തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ.​ജി. സ​റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ സീ​നി​യ​ർ സേ​ഫ്റ്റി ഓ​ഫീ​സ​ർ കെ.​എം. ബാ​ഷ, ട്രാ​ഫി​ക് സേ​ഫ്റ്റി കൗ​ൺ​സി​ല​ർ​മാ​രാ​യ വി.​ആ​ർ. ഷാ​ജി, പി.​പി. ജോ​യ്, പ​യ്യ​ന്നൂ​ർ സെ​ക്‌​ഷ​ൻ സീ​നി​യ​ർ എ​ൻ​ജി​നി​യ​ർ സി.​കെ. ഹ​രീ​ന്ദ്ര​നാ​ഥ്, പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​വി. വി​നോ​ദ്കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൾ റ​ഹീം, സെ​ക്ര​ട്ട​റി എ.​ജി. നൂ​റു​ൽ അ​മീ​ൻ, സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​കെ. ഹ​രീ​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ശ​ര​ത്ത്, സ്‌​കൗ​ട്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​ക്രം, കെ. ​ബ്രി​ജേ​ഷ്, എം. ​ഷെ​രീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.