ബീ​ച്ച് ഗെ​യിം​സ്: ജി​ല്ലാ​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു
Saturday, September 21, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ള്ളി​ക്ക​ര ബീ​ച്ചി​ല്‍ ഡി​സം​ബ​റി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ബീ​ച്ച് ഗെ​യിം​സി​ന്‍റെ ജി​ല്ലാ​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു ചെ​യ​ര്‍​മാ​നും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ന്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യാ​ണ് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ​വി​ധ പ്ര​തി​സ​ന്ധി​ക​ളെ​യും ത​ര​ണം ചെ​യ്തു ജി​ല്ല കാ​യി​ക​രം​ഗ​ത്ത് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും വ​ലി​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. കാ​യി​ക​രം​ഗ​ത്തു മി​ക​ച്ച നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​നാ​യി നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്.
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍ നി​ര്‍​മി​ക്കു​ന്ന​തും കോ​ളി​യ​ടു​ക്ക​ത്ത് ജി​ല്ലാ സ്റ്റേ​ഡി​യം ഒ​രു​ക്കു​ന്ന​തും എ​ല്ലാം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്.
കൂ​ടാ​തെ ഒ​രു ടെ​ന്നി​സ് കോ​ര്‍​ട്ടും ജി​ല്ല​യി​ല്‍ വ​രാ​ന്‍ പോ​കു​ന്നു. ബീ​ച്ച് ഗെ​യിം​സ് ന​മ്മു​ടെ കാ​യി​കപ്ര​തി​ഭ​ക​ള്‍​ക്കു ക​ഴി​വ് തെ​ളി​യി​ക്കാ​നും പ​രി​ശീ​ല​നം ന​ട​ത്താ​നു​ള്ള അ​വ​സ​രം ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ് ബീ​ച്ച് ഗെ​യിം​സ് വി​ശ​ദീ​ക​രി​ച്ചു. ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ബീ​ച്ച് ഗെ​യിം​സ് ന​ട​ക്കും. ഫു​ട്‌​ബോ​ള്‍, വോ​ളി​ബോ​ള്‍, ക​ബ​ഡി. വ​ടം​വ​ലി എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് പ്രൈ​സ് ന​ല്‍​കും. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ന്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. അ​ശോ​ക​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.