ഇ​ടി​ച്ചൂ​ടിയിലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു
Saturday, September 21, 2019 1:37 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ലെ പാ​ലാ​ത്ത​ടം ഇ​ടി​ച്ചൂ​ടി പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​റു​തി​വ​രു​ത്താ​ന്‍ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ആ​വി​ഷ്‌​ക​രി​ച്ച ഇ​ടി​ച്ചൂ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നസ​ജ്ജ​മാ​യി.
നാ​ളെ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി. ​ഗൗ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് 21 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് 2018-19 വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണി​ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ടാം വാ​ര്‍​ഡാ​യ ഇ​ടി​ച്ചൂ​ടി​യി​ല്‍ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​തോ​ടെ മേ​ഖ​ല​യി​ൽ ഏ​റെ​നാ​ളാ​യി അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യാ​ണ്.
പാ​ല​ാത്ത​ടം, കി​നാ​നൂ​ര്‍ തു​ട​ങ്ങി​യ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് കു​ടി​വെ​ള്ള​ത്തി​നാ​യി ഇ​വ​ര്‍ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ഇ​ടി​ച്ചൂ​ടി നി​വാ​സി​ക​ളാ​യ പി.​വി. പാ​ര്‍​വതി​യും കെ.​വി. ന​ളി​നി​യു​മാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും ടാ​ങ്ക് നി​ര്‍​മാ​ണ​ത്തി​നും സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്‍​കി​യ​ത്.