എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ അ​ഭി​മു​ഖം 24ന്
Saturday, September 21, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ കീ​ഴി​ലു​ള്ള എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ 24 ന് ​രാ​വി​ലെ പ​ത്തി​നു സ്വ​കാ​ര്യ​ബാ​ങ്കി​ലെ ക​സ്റ്റ​മ​ര്‍ സ​ര്‍​വീ​സ് റ​പ്ര​സ​ന്‍റേ​റ്റീ​വി​ന്‍റെ 35 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തും. യോ​ഗ്യ​ത പ്ല​സ് ടു/​പി​യു​സി/​ഐ​ടി​ഐ/​ഡി​പ്ലോ​മ. പ്രാ​യം 18 നും 26 ​നു​മി​ട​യി​ല്‍. ക​ന്ന​ഡ അ​റി​ഞ്ഞി​രി​ക്ക​ണം.
എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ആ​ജീ​വ​നാ​ന്ത ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടു​ള്ള​വ​ര്‍​ക്കു പ്ര​സ്തു​ത കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ളപ​ക്ഷം ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന്‍റെ​യും പ​ക​ര്‍​പ്പ് സ​ഹി​തം 250 രൂ​പ ഫീ​സ് അ​ട​ച്ചു ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.
24ന് ​രാ​വി​ലെ പ​ത്തി​നു സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ മാ​നേ​ജ​ര്‍, മാ​നേ​ജ​ര്‍ ട്രെ​യി​നി ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തും.
30 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​വും ബി​രു​ദ​വും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ള്ള​വ​ര്‍​ക്ക് മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ലേ​ക്കും 25 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​വും പ്ല​സ് ടു​വും ഉ​ള്ള​വ​ര്‍​ക്ക് മാ​നേ​ജ​ര്‍ ട്രെ​യി​നി ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. മൂ​ന്നു വീ​തം ഒ​ഴി​വു​ക​ളാ​ണ് ര​ണ്ടു ത​സ്തി​ക​ക​ളി​ലും ഉ​ള്ള​ത്. ഫോ​ണ്‍: 9207155700/04994297470