കാസര്‍ഗോഡ്: താലൂക്ക് സപ്ലൈ ഓഫീസിനു കീഴില്‍ താമസക്കാരായ മുന്‍ഗണന കാര്‍ഡിനായി (ബിപിഎല്‍) കളക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, അക്ഷയ (ഓണ്‍ലൈന്‍) എന്നിവ വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അദാലത്ത് സംഘടിപ്പിക്കും.
കാസര്‍ഗോഡ് നഗരസഭ, മൊഗ്രാല്‍-പുത്തൂര്‍, മധൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് 26 നും കാറഡുക്ക, ചെമ്മനാട്, കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തിലുള്ളവര്‍ക്ക് 27 നും ദേലമ്പാടി, ബെള്ളൂര്‍, ബദിയടുക്ക, കുമ്പഡാജെ, ചെങ്കള, മുളിയാര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് 28 നും അദാലത്ത് നടത്തും.
കാസര്‍ഗോഡ് താലൂക്ക് സപ്ലൈ ഓഫീസില്‍ രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് അവസരം. പുതിയ അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല. അപേക്ഷകര്‍ റേഷന്‍ കാര്‍ഡിന്റെ അസല്‍, വീടിന്റെയും സ്ഥലത്തിന്റെയും നികുതി അടച്ച രസീത് പകര്‍പ്പ്, ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍, ഏറ്റവും പുതിയ വൈദ്യുത ബില്ല്, വാടകവീട്ടില്‍ താമസിക്കുന്നവര്‍ വാടക കരാറിന്റെ പകര്‍പ്പ് എന്നിവ സഹിതം അദാലത്തില്‍ ഹാജരാകണം.