ക​വ​ർ​ച്ചാ​ക്കേ​സ് പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചു
Saturday, September 21, 2019 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബേ​ക്ക​ൽ പ​ള്ളി​ക്ക​ര തൊ​ട്ടി​യി​ലെ എ​ച്ച്.​എം. ഇം​തി​യാ​സി​നെ 9.4 ഗ്രാം ​എം​ഡി​എം​എ (മെ​ഥ​ലി​ൻ ഡൈ​ക്സി മെ​താം ഫി​റ്റ​മി​ൻ) മ​യ​ക്കു​മ​രു​ന്നു​മാ​യി ബേ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ഇം​തി​യാ​സ് പി​ടി​യി​ലാ​യ​ത്. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ സം​ശ​യം തോ​ന്നി പോ​ലീ​സ് ഇം​തി​യാ​സി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റി​ക്ക​ക​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ഇ​തി​നി​ട​യി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ചു​ ര​ക്ഷ​പ്പെ​ടാ​നു​ള്ള ഇം​തി​യാ​സി​ന്‍റെ ശ്ര​മം വി​ഫ​ല​മാ​യി.​ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി യു​വാ​വി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ക​വ​ർ​ച്ചാ കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ൽ ഒ​ന്നി​ന്‍റെ വി​ചാ​ര​ണ ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്ന് ചോ​ദ്യംചെ​യ്യ​ലി​ൽ ഇം​തി​യാ​സ് പ​റ​ഞ്ഞു.
പ്ര​തി​യെ ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ചത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ബേ​ക്ക​ൽ സി​ഐ പി. ​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​സ്ഐ അ​ജി​ത്കു​മാ​ർ, എ​എ​സ്ഐ മ​നോ​ജ്, സി​പി​ഒ​മാ​രാ​യ വി​ന​യ​ൻ, പ്ര​ശാ​ന്ത്, പ്ര​ജി​ത്, ര​മ്യ എ​ന്നി​വ​രാ​യി​രു​ന്നു ഇം​തി​യാ​സി​നെ പി​ടി​കൂ​ടി​യ​ത്.