കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി
Wednesday, September 18, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: വി​വി​ധ വ​കു​പ്പു​ക​ള്‍ മു​ഖേ​ന ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി ഡി​സ്ട്രി​ക്റ്റ് ഡെ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ (ദി​ശ) യോ​ഗം ചേ​ര്‍​ന്നു.
ക​ള​ക്ട​റേ​റ്റ് മി​നി​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന "ദി​ശ' ആ​ദ്യ​പാ​ദ​യോ​ഗ​ത്തി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍, എ​ഡി​സി ജ​ന​റ​ല്‍ ബെ​വി​ന്‍ ജോ​ണ്‍ വ​ര്‍​ഗീ​സ് അ​വ​ലോ​ക​ന ച​ര്‍​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.
കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ദീ​ന്‍​ദ​യാ​ല്‍ അ​ന്ത്യോ​ദ​യ യോ​ജ​ന, ദീ​ന്‍​ദ​യാ​ല്‍ ഉ​പാ​ധ്യാ​യ-​ഗ്രാ​മീ​ണ്‍ കൗ​ശ​ല്യ യോ​ജ​ന, പ്ര​ധാ​ന്‍​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന, പി​എം ആ​വാ​സ് യോ​ജ​ന, സ്വഛ് ​ഭാ​ര​ത് മി​ഷ​ന്‍ തു​ട​ങ്ങി​യ 20 പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ 2019-20 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തി​ലെ പു​രോ​ഗ​തി​ യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.
പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ള്‍ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് എം​പി പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ഗു​ണം യ​ഥാ​ര്‍​ത്ഥ കൈ​ക​ളി​ലെ​ത്തു​ന്നു​ണ്ടെ​ന്നും അ​ന​ര്‍​ഹ​ര്‍ കൈ​ക്ക​ലാ​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
യോ​ഗ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി.​ജെ. അ​രു​ണ്‍, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ വി.​എം. അ​ശോ​ക് കു​മാ​ര്‍, വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.