വീ​സ വാ​ഗ്‌​ദാ​നം ചെ​യ്തു വ​ഞ്ചി​ച്ച​തി​ന് അ​മ്മ​യ്ക്കും മ​ക​നു​മെ​തി​രേ കേ​സ്
Wednesday, September 18, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പോ​ള​ണ്ടി​ലേ​ക്കു​ള്ള വീ​സ വാ​ഗ്‌​ദാ​നം ചെ​യ്ത‌ു വ​ഞ്ചി​ച്ച​തി​ന് അ​മ്മ​യ്ക്കും മ​ക​നു​മെ​തി​രേ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ഞ്ഞ​ങ്ങാ​ട് ശ്രീ​ചി​ത്ര​യി​ൽ കെ. ​ശ്രീ​നാ​ഥി​ന്‍റെ പ​രാ​തി​യി​ൽ പാ​ല​ക്കാ​ട് തി​രു​നി​ലാ​യി കൂ​വാം​കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ശോ​ഭ​ന, മ​ക​ൻ ഷാ​രോ​ൺ ജോ​സ​ഫ്‌ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്.
വീ​സ​യ്ക്കാ​യി പ​ല​ത​വ​ണ​യാ​യി ഇ​വ​ർ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് 45,000 രൂ​പ​യാ​ണ​ത്രെ ഈ​ടാ​ക്കി​യ​ത്.
നി​ശ്ചി​ത​ദി​വ​സം ക​ഴി​ഞ്ഞും വീ​സ ല​ഭി​ക്കാ​താ​യ​പ്പോ​ൾ ഫോ​ൺ വ​ഴി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും സാ​ധി​ച്ചി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​ത്.