പ്ര​ഥ​മ​ശു​ശ്രൂ​ഷ പ​രി​ശീ​ല​നം ന​ട​ത്തി
Wednesday, September 18, 2019 1:27 AM IST
പാ​ലാ​വ​യ​ൽ: പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, എ​സ്പി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ഥ​മ​ശു​ശ്രൂ​ഷ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു.
പ​രി​പാ​ടി​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണു അ​പ​ക​ട​പ്പെ​ടു​ന്ന​വ​രേ​യും റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രേ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തു വ​രെ​യു​ള്ള അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. നീ​ന്ത​ല​റി​യാ​ത്ത​വ​ർ​ക്കു സ്വ​യ​ര​ക്ഷ പ​രി​ശീ​ല​നം നേ​ടു​ന്ന​തി​നും മ​റ്റു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം നേ​ടു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സാ​ധി​ച്ചു. സെ​ന്‍റ് ജോ​ൺ​സ് നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ സ്പോ​ർ​ട്സ് മെ​ഡി​സ​ൺ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ശ​ങ്ക​ർ റാം, ​നാ​ഷ​ണ​ൽ ലൈ​ഫ് ഗാ​ർ​ഡ് ഡോ. ​സ​നു, എ​ൻ​ഐ​എ​സ് സ്വി​മ്മിം​ഗ് കോ​ച്ച് എ​സ്. സ​ര​ൺ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.