ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ
Wednesday, September 18, 2019 1:25 AM IST
പാ​ലാ​വ​യ​ൽ: ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹി​ക ശാ​സ്ത്രം, ഐ​ടി, പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള എ​ന്നീ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ഉ​പ​ജി​ല്ല​യി​ലെ 60 ഓ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 2000 ല​ധി​കം കൗ​മാ​ര ശാ​സ്ത്ര​പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​രയ്​ക്കും. മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ന​ട​ക്കും.