ബൈ​ക്ക് ക​ത്തി​ന​ശി​ച്ച സം​ഭ​വം; പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ
Wednesday, September 18, 2019 1:25 AM IST
ചി​റ്റാ​രി​ക്കാ​ല്‍: റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ന​ശി​ച്ച സം​ഭ​വ​ത്തി​ല്‍ 17കാ​ര​നാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ചി​റ്റാ​രി​ക്കാ​ല്‍ അ​തി​രു​മാ​വി​ലെ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ചി​റ്റാ​രി​ക്കാ​ല്‍ എ​സ്ഐ കെ​.പി. വി​നോ​ദ്കു​മാ​റും സം​ഘ​വും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. കു​റ്റി​ക്കാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ ക​ന്നാ​സും പൈ​പ്പും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 17കാ​ര​ന്‍ പി​ടി​യി​ലാ​യ​ത്.
പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​തി​രു​മാ​വ് ചെ​മ്പ​ക​ത്തി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ രാ​ജേ​ഷി​ന്‍റെ റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കാ​ണ് മൂ​ന്നു​ദി​വ​സം മു​മ്പ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്.

വീ​ട്ടി​ലേ​ക്ക് റോ​ഡി​ല്ലാ​ത്ത​തി​നാ​ല്‍ ബൈ​ക്ക് റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ന്യ​ദേ​ശ​ത്താ​ണു പ​ഠി​ക്കു​ന്ന​ത്.

ഇ​വ​രെ കാ​ണാ​ന്‍ അച്ഛൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. അച്ഛന്‍റെ ബൈ​ക്കു​മാ​യി പെ​ട്രോ​ള്‍ തീ​രു​ന്ന​തു​വ​രെ ചു​റ്റി​ക്ക​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഇ​ത് അ​റി​യാ​തി​രി​ക്കാ​നാ​യി ബ​ന്ധു​വി​ന്‍റെ ഓ​ട്ടോ​യി​ൽ​നി​ന്ന് പൈ​പ്പും ക​ന്നാ​സു​മെ​ടു​ത്ത് പെ​ട്രോ​ള്‍ തേ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

റോ​ഡ​രി​കി​ല്‍ നി​ർ​ത്തി​യി​ട്ട രാ​ജേ​ഷി​ന്‍റെ ബൈ​ക്കി​ൽ​നി​ന്ന് പെ​ട്രോ​ള്‍ എ​ടു​ക്കാ​ൻ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി ക​ന്നാ​സി​ലേ​ക്ക് പെ​ട്രോ​ള്‍ വീ​ഴു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കാ​നാ​യി ലൈ​റ്റ​ര്‍ തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബൈ​ക്കി​ലേ​ക്ക് തീ​പ​ട​രു​ക​യും ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തു​ക​യും ചെ​യ്തു.

തീ ​ക​ത്തു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ല്‍ ജീ​വാ​പാ​യം സം​ഭ​വി​ച്ചി​ല്ല.
ഓ​ടി​ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി ക​ന്നാ​സും പൈ​പ്പും കു​റ്റി​ക്കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ചാ​ണ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

പോ​ലീ​സി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് അ​ന്വേ​ഷ​ണം 17 കാ​ര​നി​ലേ​ക്കെ​ത്തി​യ​ത്. കേ​സ് ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് കൈ​മാ​റി.