ദേ​ശീ​യ​പാ​ത​യു​ടെ ത​ക​ർ​ച്ച: എ​ഐ​വൈ​എ​ഫ് പ്ര​ക്ഷോ​ഭം ന​ട​ത്തും
Tuesday, September 17, 2019 1:22 AM IST
ചെ​റു​വ​ത്തൂ​ർ: ദേ​ശീ​യ​പാ​ത കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ​ങ്ങും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടും യാ​തൊ​രു അ​ന​ക്ക​വു​മി​ല്ലാ​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ എ​ഐ​വൈ​എ​ഫ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​മ്മി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.
മ​ഴ​യു​ടെ​യും ഫ​ണ്ടി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും പ​റ​ഞ്ഞു റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പ​ര​മാ​വ​ധി ദീ​ർ​ഘി​പ്പി​ക്കാ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. റോ​ഡി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള അ​ഗാ​ധ​മാ​യ ഗ​ർ​ത്ത​ങ്ങ​ൾ യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.
ഇ​തി​നെ​തി​രാ​യി സ​മൂ​ഹ​ത്തി​ന്‍റെ പ​ല കോ​ണി​ൽനി​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും അ​ധി​കൃ​ത​ർ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത രാ​ജ്, ജി​ല്ലാ സെ​ക്ര​ട്ട​റി മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.