കെ. ​മാ​ധ​വ​ന്‍ മൂ​ന്നാം ച​ര​മ​വാ​ര്‍​ഷി​കം 25ന്
Tuesday, September 17, 2019 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​മു​ഖ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും ഗു​രു​വാ​യൂ​ര്‍ സ​ത്യാ​ഗ്ര​ഹ​സ​മ​ര​ത്തി​ന്‍റെ മു​ന്ന​ണിപ്പോ​രാ​ളി​യു​മാ​യി​രു​ന്ന ഗാ​ന്ധി​യ​ന്‍ ക​മ്യൂ​ണി​സ്റ്റ് കെ. ​മാ​ധ​വ​ന്‍റെ മൂ​ന്നാം ച​ര​മ​വാ​ര്‍​ഷി​കം 25ന് ​കെ. മാ​ധ​വ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ക്കാ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
25ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ബ​ല്ല ഈ​സ്റ്റ് ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള കേ​ന്ദ്രസ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സല​ര്‍ ഡോ. ​ജി​. ഗോ​പ​കു​മാ​ര്‍ കെ. ​മാ​ധ​വ​ന്‍ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഫൗ​ണ്ടേ​ഷ​ന്‍റെ ആ​സ്ഥാ​ന​മ​ന്ദി​ര​മാ​യി ചെ​മ്മ​ട്ടം​വ​യ​ലി​ല്‍ പ​ണി​പൂ​ര്‍​ത്തി​യാ​യിവ​രു​ന്ന ഗു​രു​വാ​യൂ​ര്‍ സ​ത്യഗ്ര​ഹ സ്മാ​ര​ക​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി​സം​ബ​ര്‍ അ​വ​സാ​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി.​കെ. ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ബാ​ല​ന്‍, അ​ജ​യ​കു​മാ​ര്‍ കോ​ടോ​ത്ത്, ബ​ങ്ക​ളം കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, ടി. ​മു​ഹ​മ്മ​ദ് അ​സ്‌ലം, കു​ഞ്ഞ​മ്പു പൊ​തു​വാ​ള്‍, എ​ച്ച്.​കെ. ഉ​ത്തംഛ​ന്ദ്, കെ.​കെ. ശ്യാം​കു​മാ​ര്‍, കെ.​വി. കൃ​ഷ്ണ​ന്‍, ടി.​കെ. നാ​രാ​യ​ണ​ന്‍, ബി. ​സു​കു​മാ​ര​ന്‍, രാ​ജേ​ഷ് അ​ഴീ​ക്കോ​ട​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.