ഇ​ട്ട​മ്മ​ൽ-​പൊ​യ്യ​ക്ക​ര റോ​ഡ് പ്ര​വൃ​ത്തി ന​വം​ബ​റി​ൽ
Tuesday, September 17, 2019 1:22 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​യെ ബ​ന്ധ​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന റോ​ഡാ​യ ഇ​ട്ട​മ്മ​ൽ-​പൊ​യ്യ​ക്ക​ര റോ​ഡി​ന് സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി. സം​സ്ഥാ​ന ബ​ജ​റ്റി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഉ​ൾ​പ്പെ​ട്ട റോ​ഡി​നാ​ണ് 8.40 കോ​ടി രൂ​പ​യ്ക്ക് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
ന​വം​ബ​ർ മാ​സ​ത്തോ​ടെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് പ്ര​സ്തു​ത പ്ര​വൃ​ത്തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​ട്ട​മ്മ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ക​ല്ലി​ങ്കാ​ൽ ജി​എ​ൽ​പി സ്കൂ​ളി​നു സ​മീ​പം വ​രെ​യാ​ണ് അ​ഞ്ച​ര മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് മെ​ക്കാ​ഡം ചെ​യ്യു​ന്ന​ത്. 1.20 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡി​ന് ഒ​രുവ​ശം ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത് ന​ട​പ്പാ​ത​യും ഒ​രു​ക്കും.
ഒ​രു പ്ര​ധാ​ന ക​ലു​ങ്കും ഇ​തോ​ടൊ​പ്പം നി​ർ​മി​ക്കും. ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സൈ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ നി​ർ​മി​ക്കും. റോ​ഡ് മാ​ർ​ക്കിം​ഗ്, സി​ഗ്ന​ൽ ബോ​ർ​ഡു​ക​ൾ എ​ന്നി​വ ഒ​രു​ക്കി ആ​ധു​നി​ക​സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യാ​ണ് റോ​ഡ് യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്.