ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി നാ​ളെ
Tuesday, September 17, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ നാ​ളെരാ​വി​ലെ പ​ത്തി​ന് കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ​ത​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തും.
സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി. മോ​ഹ​ന്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ ഗ്രീ​വ​ന്‍​സ് റി​ഡ്ര​സ​ല്‍ ഓ​ഫീ​സ​റും എ​ഡി​എ​മ്മു​മാ​യ എ​ന്‍. ദേ​വീ​ദാ​സ് ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം 2013 പ്ര​കാ​ര​മു​ള​ള പ​രാ​തിപ​രി​ഹാ​ര​ സം​വി​ധാ​ന​ത്തെക്കു​റി​ച്ചു സം​സാ​രി​ക്കും.
ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യെക്കു​റി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പ്ര​തി​നി​ധി​യും ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും ന​ല്‍​കി​വ​രു​ന്ന വി​വി​ധ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക​ളെക്കു​റി​ച്ച് വ​നി​താ-​ശി​ശു​ക്ഷേ​മ വ​കു​പ്പ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടി. ​ഡീ​ന ഭ​ര​ത​നും ക്ലാ​സെ​ടു​ക്കും. ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മ​ത്തെ കു​റി​ച്ച് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജ് എം. ​സു​ള്‍​ഫി​ക്ക​ര്‍ സം​സാ​രി​ക്കും.