ഉ​പ്പ​ള​യി​ല്‍ വീ​ണ്ടും ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ടം
Tuesday, September 17, 2019 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള​യി​ല്‍ വീ​ണ്ടും ഗു​ണ്ടാസം​ഘ​ങ്ങ​ളു​ടെ വി​ള​യാ​ട്ടം. റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ റോ​ഡി​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ക്ക​പ്പെ​ട്ട കാ​റി​ല്‍ നി​ന്ന് വാ​ളു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഉ​പ്പ​ള ഹി​ദാ​യ​ത്ത് ന​ഗ​റി​ലെ ബ​ദ​റു​ദ്ദീ​നാ (24)ണ് ​വാ​ളു​മാ​യി പി​ടി​യി​ലാ​യ​ത്. മ​ഞ്ചേ​ശ്വ​രം എ​സ് ഐ ​ഇ. അ​നൂ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കാ​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​പ്പ​ള റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ വ​ച്ച് ഒ​രു​സം​ഘം ആ​ളു​ക​ള്‍ ബ​ദ​റു​ദ്ദീ​ന്‍റെ കാ​ര്‍ ത​ട​ഞ്ഞു മു​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട കാ​റി​നു​ള്ളി​ല്‍ നി​ന്ന് വാ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ബ​ദ​റു​ദ്ദീ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍ ത​ക​ര്‍​ത്ത​തി​നു മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.
ഞാ​യ​റാ​ഴ്ച ബ​ദ​റു​ദ്ദീ​ന്‍റെ സം​ഘ​ത്തി​ല്‍ പെ​ട്ട ആ​ളു​ക​ള്‍ മ​റ്റൊ​രു സം​ഘ​വു​മാ​യി വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വും ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബ​ദ​റു​ദ്ദീ​ന്‍റെ കാ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.