ഡി​പ്ലോ​മ കോ​ഴ്‌​സ് തു​ട​ങ്ങി​യി​ല്ല; വി​ദ്യാ​ര്‍​ഥി​നി പ​രാ​തി​യു​മാ​യി രം​ഗ​ത്ത്
Tuesday, September 17, 2019 1:21 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​നു കീ​ഴി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ അ​നു​വ​ദി​ച്ച ഇ​ന്‍റീ​രി​യ​ര്‍ ആ​ന്‍​ഡ് ആ​ര്‍​ക്കി​ടെ​ക്ച​റ​ല്‍ ഡി​സൈ​ന്‍ ഡി​പ്ലോ​മ കോ​ഴ്‌​സ് തു​ട​ങ്ങാ​ത്ത​തി​നെ​തി​രേ ഫീ​സ​ട​ച്ച് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​നി പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. കാ​സ​ര്‍​ഗോ​ഡ് പ്ര​മോ​ദ് നി​ല​യ​ത്തി​ലെ കെ.​ടി. മാ​ള​വി​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കും തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍​കി​യ​ത്.
ജൂ​ലൈ 10 നാ​ണ് മാ​ള​വി​ക 5000 രൂ​പ ഫീ​സ​ട​ച്ച് ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന്‍ പ്ര​ഫ​ഷ​ണ​ല്‍ ഡി​പ്ലോ​മ കോ​ഴ്‌​സി​ന് ചേ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ക്ലാ​സ് തു​ട​ങ്ങാ​തി​രു​ന്ന​പ്പോ​ഴാ​ണ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. 10 പേ​രെ​ങ്കി​ലും ചേ​രാ​തെ കോ​ഴ്സ് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ര്‍ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ജി​ല്ല​യി​ല്‍ ഈ ​കോ​ഴ്‌​സി​നാ​യി ചേ​ര്‍​ന്ന​ത് മൂ​ന്നു​പേ​ര്‍ മാ​ത്ര​മാ​ണ്. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ പൊ​തു​വേ ഇ​ത്ത​രം കോ​ഴ്‌​സു​ക​ള്‍​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​റ​വാ​ണെ​ന്നും കോ​ഴ്‌​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ അ​ട​ച്ച ഫീ​സ് തി​രി​കെ​ത​രാ​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍​ഥി​നി​യെ അ​റി​യി​ച്ച​ത്.
എ​ന്നാ​ല്‍ ഫീ​സ് വാ​ങ്ങി പ്ര​വേ​ശ​നം ന​ല്‍​കി ര​ണ്ടുമാ​സ​ത്തി​നു​ശേ​ഷം കോ​ഴ്‌​സ് തു​ട​ങ്ങാ​നാ​വി​ല്ലെ​ന്നു പ​റ​യു​ന്ന​ത് വി​ദ്യാ​ര്‍​ഥി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് മാ​ള​വി​ക പ​റ​ഞ്ഞു. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​റ​വാ​ണെ​ന്ന് നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ല്‍ ത​ങ്ങ​ളോ​ട് ഫീ​സ് വാ​ങ്ങി വെ​റു​തേ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ സൃ​ഷ്ടി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല. ഇ​തു​മൂ​ലം ത​ന്‍റെ ഒ​രു​വ​ര്‍​ഷം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും മാ​ള​വി​ക പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു.