ജില്ലാതല വടംവലി: യു​ണൈ​റ്റ​ഡ് കാ​വു​ന്ത​ല ജേ​താ​ക്ക​ൾ
Tuesday, September 17, 2019 1:21 AM IST
ചി​റ്റാ​രി​ക്കാ​ൽ: കാ​വു​ന്ത​ല സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ കെ​സി​വൈ​എമ്മിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ നി​ധി ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ത​ല വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ യു​ണൈ​റ്റ​ഡ് കാ​വു​ന്ത​ല ജേ​താ​ക്ക​ളാ​യി.
യു​വ​ചേ​ത​ന ക​ണ്ണൂ​ർ, എ​കെ​ജി ചാ​ലോ​ട്, സി​റ്റി​സ​ൺ തോ​ട്ട​യം​ചാ​ൽ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
കാ​വു​ന്ത​ല പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം ത​ല​ശ്ശേ​രി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ​സ​മി​തി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​വു​ന്ത​ല പ​ള്ളി വി​കാ​രി ഫാ. ​ജോ​മി​റ്റ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ബി​ജു വെ​ട്ടി​ക്കാ​ട്ട്, ജോ​ഷി നെ​ല്ലം​കു​ഴി, ജോ​ജി പു​ല്ലാ​ഞ്ചേ​രി, റി​ജേ​ഷ് പാ​ല​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.