എ​കെ​ജി പൊ​ടോ​തു​രു​ത്തി​യും പാ​ലി​ച്ചോ​ൻ അ​ച്ചാം​തു​രു​ത്തി​യും ജേ​താ​ക്ക​ൾ
Monday, September 16, 2019 12:52 AM IST
ചെ​റു​വ​ത്തൂ​ർ: മ​യ്യി​ച്ച ന്യൂ ​ബ്ര​ദേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഉ​ത്ത​ര മ​ല​ബാ​ർ ജ​ലോ​ത്സ​വ​ത്തി​ൽ എ​കെ​ജി പൊ​ടോ​തു​രു​ത്തി​ക്ക് ജ​ല​രാ​ജപ​ട്ടം.
പു​രു​ഷ​ൻ​മാ​രു​ടെ 25 പേ​ർ തു​ഴ​യും വി​ഭാ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യാ​ണ് ജ​ല​രാ​ജ​പ​ട്ടം അ​വ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. കാ​ര്യ​ങ്കോ​ട് പു​ഴ​യ്ക്കി​രു​ക​ര​ക​ളി​ലും തി​ങ്ങി​നി​റ​ഞ്ഞ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി​യാ​ണ് ജ​ലോ​ത്സ​വം ന​ട​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം പാ​ലി​ച്ചോ​ൻ അ​ച്ചാം​തു​രു​ത്തി മൂ​ന്നാം​സ്ഥാ​നം പാ​ലി​ച്ചോ​ൻ അ​ച്ചാം​തു​രു​ത്തി(​ബി ടീം) ​എ​ന്നി​വ നേ​ടി.
15 പേ​ർ തു​ഴ​യും മ​ത്സ​ര​ത്തി​ൽ പാ​ലി​ച്ചോ​ൻ അ​ച്ചാം​തു​രു​ത്തി ഒ​ന്നാം​സ്ഥാ​നം നേ​ടി. ര​ണ്ടാം​സ്ഥാ​നം എ​കെ​ജി മ​യി​ച്ച​യും മൂ​ന്നാം​സ്ഥാ​നം എ​കെ​ജി പൊ​ടോ​തു​രു​ത്തി ടീ​മി​നാ​ണ്.
15 പേ​ർ പ​ങ്കെ​ടു​ത്ത വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും​സ്ഥാ​ന​ങ്ങ​ൾ എ​കെ​ജി മ​യി​ച്ച, എ​കെ​ജി പൊ​ടോ​തു​രു​ത്തി, വ​യ​ൽ​ക്ക​ര മ​യി​ച്ച എ​ന്നീ ടീ​മു​ക​ൾ നേ​ടി. മ​ത്സ​ര​ങ്ങ​ൾ കേ​ര​ള തു​റ​മു​ഖ-​പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി ക​ട​ന്ന​പ്പ​പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ക്ഷി​ണ​മേ​ഖ​ലാ ജ​യി​ൽ ഡി​ഐ​ജി എ​സ്. സ​ന്തോ​ഷ് കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സ​മ്മാ​നി​ച്ചു.
ചെ​റു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, എം.​വി. ജ​യ​ശ്രീ, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​സി. ഗി​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മു​ൻ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​ൻ, എം.​പി. പ​ത്മ​നാ​ഭ​ൻ, സു​ധീ​ര​ൻ മ​യി​ച്ച എ​ന്നി​വ​രെ ആ​ദ​രി​ച്ചു.