നീ​ലേ​ശ്വ​രം സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ഡി​സം​ബ​റി​ൽ
Monday, September 16, 2019 12:52 AM IST
നീ​ലേ​ശ്വ​രം: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന നീ​ലേ​ശ്വ​ര​ത്തെ ഇ​എം​എ​സ് സ്റ്റേ​ഡി​യം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ സ​ന്ദ​ർ​ശി​ച്ചു. നി​ർ​മാ​ണ പു​രോ​ഗ​തി ചോ​ദി​ച്ച​റി​ഞ്ഞു. ഡി​സം​ബ​റി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന്‌ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​വ​ലി​യ​ന്‍റെ​യും നീ​ന്ത​ൽ​കു​ള​ത്തി​ന്‍റെ​യും പ​ണി പൂ​ർ​ത്തി​യാ​യി.
ട്രാ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്നു. 17.5 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്‌ സ്‌​റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്‌. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​കെ. ര​വി എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.