ആ​ര്യ​ശ്രീ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കും: മ​ന്ത്രി
Monday, September 16, 2019 12:52 AM IST
ക​രി​ന്ത​ളം: വ​നി​ത ഫു​ട്ബോ​ൾ താ​രം ആ​ര്യ​ശ്രീ​ക്ക് കാ​യി​ക​വ​കു​പ്പ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ആ​ര്യ​ശ്രീ​ക്ക് വീ​ട് നി​ർ​മി​ക്കാ​നാ​യി ഉ​ണ്ടാ​ക്കി​യ ജ​ന​കീ​യ ക​മ്മി​റ്റി​ക്ക് ഭ​വ​ന​നി​ർ​മ്മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ നി​ർ​മാ​ണ​ചു​മ​ത​ല കി​റ്റ്കോ​യെ ഏ​ൽ​പ്പി​ക്കാ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മൂ​ന്നു​മാ​സം മു​മ്പ് മു​ൻ എം​പി പി. ​ക​രു​ണാ​ക​ര​ന്‍റെ​യും എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​ര്യ​ശ്രീ ഭ​വ​നം നി​ർ​മ്മി​ച്ചു ത​രാ​നാ​യി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത് ഇ​പ്പോ​ഴാ​ണ്‌. സ്വ​ന്ത​മാ​യി ഒ​രു ഭ​വ​നം എ​ന്ന ഏ​റെ​നാ​ള​ത്തെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പോ​വു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് ആ​ര്യ​ശ്രീ​യും കു​ടും​ബ​വും.
നീ​ലേ​ശ്വ​രം തെ​ക്ക​ൻ ബ​ങ്ക​ളം സ്വ​ദേ​ശി​ക​ളാ​യ ഷാ​ജു​വി​ന്‍റെ​യും ശാ​ലി​നി​യു​ടെ മൂ​ത്ത​മ​ക​ളാ​യ എ​സ്. ആ​ര്യ​ശ്രീ ക​ക്കാ​ട്ട് ജി​എ​ച്ച്എ​സ്എ​സി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്.
സം​സ്ഥാ​ന ദേ​ശീ​യ വ​നി​താ ഫു​ട്ബോ​ൾ ടീം ​അം​ഗ​മാ​ണ് ആ​ര്യ​ശ്രീ. ഭൂ​ട്ടാ​ൻ, മം​ഗോ​ളി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന വ​നി​താ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ടീ​മി​ൽ ഈ ​മി​ടു​ക്കി​യും ഉ​ണ്ടാ​യി​രു​ന്നു.
അ​ച്ഛ​ൻ ഷാ​ജു​വി​ന്‍റെ ലോ​ട്ട​റി വി​ൽ​പ്പ​ന​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗം. നീ​ലേ​ശ്വ​രം മു​നി​സി​പ്പാ​ലി​റ്റി​ക്ക് കീ​ഴി​ൽ തെ​ക്ക​ൻ ബ​ങ്ക​ള​ത്ത് ശാ​ലി​നി​യു​ടെ അ​ച്ഛ​ൻ ന​ൽ​കി​യ 10 സെ​ന്‍റ് സ്ഥ​ല​ത്തെ ഷെ​ഡി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്.​സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന​ത് ഈ ​നാ​ലം​ഗ കു​ടും​ബ​ത്തി​ന്‍റെ ഏ​റെ നാ​ള​ത്തെ സ്വ​പ്ന​മാ​യി​രു​ന്നു.