കാ​ർ​ഷി​ക വാ​യ്പ​ക​ൾ ഉ​പാ​ധി​ക​ളി​ല്ലാ​തെ എ​ഴു​തി​ത്ത​ള്ള​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്
Sunday, September 15, 2019 1:34 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ്ര​ള​യ​ത്തി​നുശേ​ഷം കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല പാ​ടേ ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ളു​ടെ വി​ലത്ത​ക​ർ​ച്ച​യും കൃ​ഷി​നാ​ശ​വും കൊ​ണ്ടു ക​ട​ക്കെ​ണി നേ​രി​ടു​ന്ന സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ​യും വാ​യ്പ ഉ​പാ​ധി​ക​ളി​ല്ലാ​തെ എ​ഴു​തി​ത്ത​ള്ളി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ദു​ര​ന്ത​ത്തി​ന് സാ​ക്ഷ്യംവ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം (പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം) ജി​ല്ലാ ക​മ്മി​റ്റി.

സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട​രു​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് പ​റ​ഞ്ഞു. വെ​ള്ള​രി​ക്കു​ണ്ടി​ൽ ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് മു​ള്ള​ൻ​മ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എ. സാ​ലു, ജോ​ർ​ജ് പൈ​നാ​പ്പി​ള്ളി, യൂ​ത്ത്ഫ്ര​ണ്ട് (എം)​സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ജി ക​ട്ട​ക്ക​യം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫ്, റ്റി​മ്മി ഇ​ലി​പ്പു​ര​ക്കാ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം മാ​ത്യു മാ​രൂ​ർ, ജോ​സ് നാ​ഗ​രോ​ലി​ൽ, മാ​ത്യു ക​ള​ത്തൂ​ർ, ബേ​ബി മാ​രൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.