കെ​സി​വൈ​എ​മ്മി​ന്‍റെ വ​ടം​വ​ലി മ​ത്സ​രം ഇ​ന്ന്
Sunday, September 15, 2019 1:33 AM IST
ചി​റ്റാ​രി​ക്കാ​ൽ: കാ​വു​ന്ത​ല സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യം കെ​സി​വൈ​എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ​ദു​രി​താ​ശ്വാ​സ​നി​ധി​ക്കാ​യു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ക്കു​ന്ന ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ത​ല വ​ടം​വ​ലി മ​ത്സ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്ക് കാ​വു​ന്ത​ല​യി​ൽ ന​ട​ക്കും. ത​ല​ശ്ശേ​രി അ​തി​രൂ​പ​ത മ​ദ്യ​വി​രു​ദ്ധ​സ​മി​തി അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​സി​വൈ​എം തോ​മാ​പു​രം മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​വു​ന്ത​ല പ​ള്ളി വി​കാ​രി ഫാ. ​ജോ​മി​റ്റ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ബി​ജു വെ​ട്ടി​ക്കാ​ട്ട്, ജോ​ഷി നെ​ല്ലം​കു​ഴി, ജോ​ജി പു​ല്ലാ​ഞ്ചേ​രി, റി​ജേ​ഷ് പാ​ല​മ​റ്റം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. 10010 രൂ​പ​യും എ​വ​ർ റോ​ളിം​ഗ് ടോ​ഫി​യു​മാ​ണ് ഒ​ന്നാം​സ​മ്മാ​നം.

ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ​ക്ക് 7010 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം​സ്ഥാ​ന​ക്കാ​ർ​ക്ക് 5010 രൂ​പ​യും എ​വ​ർ​ട്രോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കും. നാ​ലാം സ​മ്മാ​നം 3010 രൂ​പ​യും അ​ഞ്ചാം സ​മ്മാ​നം 1510 രു​പ​യു​മാ​ണ്. മ​ത്‌​സ​രം ര​ണ്ട് മ​ണി​ക്ക് ആ​രം​ഭി​ക്കും.
ഫോ​ൺ: 9947667684, 9605485942.