സ്നേ​ഹ​വീ​ട്ടി​ൽ ഓ​ണാ​ഘോ​ഷ​വു​മാ​യി റെ​ഡ് ഈ​സ് ബ്ല​ഡ് പ്ര​വ​ർ​ത്ത​ക​ർ
Sunday, September 15, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്പ​ല​ത്ത​റ സ്നേ​ഹ​വീ​ട്ടി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ചി​രി​ക​ളും പാ​ട്ടു​മാ​യി ഓ​ണാ​ഘോ​ഷം ന​ട​ത്തി റെ​ഡ് ഈ​സ് ബ്ല​ഡ് സ​ന്ന​ദ്ധ​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ. ച​ത​യ​ദി​ന​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കൊ​പ്പം വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ​ര​ത് അ​ന്പ​ല​ത്ത​റ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു​പ്ര​സാ​ദ് എ​ക്കാ​ൽ, അ​നൂ​പ് എം.​കെ. ക​ല്യോ​ട്ട്, ര​തീ​ഷ് അ​ന്പ​ല​ത്ത​റ, പ്ര​സാ​ദ്, രാ​ജേ​ഷ് കൈ​ന്താ​ർ, ബ​ഷീ​ർ പാ​റ​പ്പ​ള്ളി, എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി നേ​താ​ക്ക​ളാ​യ അ​ന്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ, മു​നീ​സ അ​ന്പ​ല​ത്ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.