കാ​യി​ക പ​രി​ശീ​ല​ക​ൻ എ. ​രാ​മ​കൃ​ഷ്ണ​ൻ നി​ര്യാ​ത​നാ​യി
Sunday, September 15, 2019 1:28 AM IST
തൃ​ക്ക​രി​പ്പൂ​ർ (​കാ​സ​ർ​ഗോ​ഡ്): പ്ര​മു​ഖ കാ​യി​ക​പ​രി​ശീ​ല​ക​നും കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന വ​ലി​യ​പ​റ​മ്പ് ഇ​ട​യി​ലെ​ക്കാ​ട്ടെ എ. ​രാ​മ​കൃ​ഷ്ണ​ൻ(74) നി​ര്യാ​ത​നാ​യി. ആ​റു​മാ​സ​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഫു​ട്ബോ​ൾ, ക​ബ​ഡി, ടെ​ന്നി​ക്കോ​യ്റ്റ് പ​രി​ശീ​ല​ക​നാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ദേ​ശീ​യ കാ​യി​ക​വേ​ദി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, വ​ലി​യ​പ​റ​മ്പ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി എ​ന്നീ​നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ: റി​ട്ട. മു​ഖ്യാ​ധ്യാ​പി​ക കെ.​പി.​സ​രോ​ജി​നി. മ​ക്ക​ൾ: ര​ഞ്ജി​ത്(​എ​ൻ​ജി​നി​യ​ർ, ഡി​സൈ​ൻ ഗ്രൂ​പ്പ് പ​യ്യ​ന്നൂ​ർ), ശ്രീ​ജി​ത്(​ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: നീ​ന(​ക​ണ്ണൂ​ർ ചൊ​വ്വ), ദി​വ്യ(​അ​ധ്യാ​പി​ക, ബോ​വി​ക്കാ​നം സ്കൂ​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹി​ണി( മൊ​റാ​ഴ), മു​കു​ന്ദ​ൻ ആ​ല​പ്പ​ട​മ്പ​ൻ (കേ​ര​ള കൗ​മു​ദി ലേ​ഖ​ക​ൻ).

ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​നാ​യി നി​ര​വ​ധി​ത​വ​ണ പ്ര​തി​രോ​ധ​ക്കോ​ട്ട കെ​ട്ടി​യ എ​ടാ​ട്ടു​മ്മ​ലി​ലെ എം. ​സു​രേ​ഷ്, മ​റ്റൊ​രു ദേ​ശീ​യ താ​രം എം.​മു​ഹ​മ്മ​ദ് റാ​ഫി, സ​ന്തോ​ഷ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന എ.​ജി. മു​ഹ​മ്മ​ദ് അ​സ്‌​ലം തു​ട​ങ്ങി ഒ​രു ഡ​സ​നി​ല​ധി​കം ദേ​ശീ​യ-​സം​സ്ഥാ​ന ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളെ മു​ന്നേ​റ്റ​നി​ര​യി​ലെ​ത്തി​ക്കു​ന്ന​തി​ൽ ഇ​ദ്ദേ​ഹം മു​ഖ്യ​പ​ങ്കാ​ളി​ത്തം വ​ഹി​ച്ചി​രു​ന്നു.