അ​മ്മ​യു​ടെ കൂ​ടെ ഉ​റ​ങ്ങി​യ കു​ട്ടി പാ​മ്പു ക​ടി​യേ​റ്റ് മ​രി​ച്ചു
Sunday, September 15, 2019 1:28 AM IST
പെ​ര്‍​ള: അ​മ്മ​യു​ടെ കൂ​ടെ ഉ​റ​ങ്ങി​ക്കി​ട​ന്ന ര​ണ്ട​ര വ​യ​സു​കാ​ര​ന്‍ പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. പെ​ര്‍​ള ക​ജം​പാ​ടി സ്കൂ​ളി​ന് സ​മീ​പ​ത്തെ കാ​ന്ത​പ്പ-​കു​സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ദീ​പ​ക്കാ​ണ് മൂ​ർ​ഖ​ൻ പാ​ന്പി​ന്‍റെ ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്ന​ര മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി അ​ല​റി വി​ളി​ച്ച​തു​കേ​ട്ട് അ​മ്മ ഉ​ണ​ര്‍​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി പാ​മ്പി​നെ ത​ല്ലി​ക്കൊ​ന്നു. കു​ട്ടി​യെ ബ​ദി​യ​ഡു​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. സ​ഹോ​ദ​ര​ങ്ങ​ള്‍: ദീ​പി​ക, ദീ​പ്തി​ക.