ഗ്രാ​മീ​ണമേ​ഖ​ല​യി​ൽ ത​രി​ശു​ര​ഹി​ത​ഗ്രാ​മം പ​ദ്ധ​തി
Monday, August 26, 2019 12:59 AM IST
വ​ലി​യ​പ​റ​മ്പ്: ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി സ​മൃ​ദ്ധി​യൊ​രു​ക്കാ​ൻ ത​രി​ശു​ര​ഹി​ത വാ​ർ​ഡ് പ​ദ്ധ​തി.
കേ​ര​ള കാ​ർ​ഷി​ക​വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഹ​രി​ത​സ​മൃ​ദ്ധി ത​രി​ശു​ര​ഹി​ത​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
വ​ലി​യ​പ​റ​മ്പ് കൃ​ഷി​ഭ​വ​നു കീ​ഴി​ൽ ഇ​ട​യി​ലെ​ക്കാ​ട്ടി​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട്, ആ​റ് വാ​ർ​ഡു​ക​ളി​ലാ​യു​ള്ള ഇ​ട​യി​ലെ​ക്കാ​ട് ഗ്രാ​മ​ത്തി​ലെ ത​രി​ശു​ഭൂ​മി​ക​ളി​ൽ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ളു​ടെ​യും മ​റ്റു കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും വി​ത്തി​റ​ക്കും. മി​ക​ച്ച തോ​ട്ട​ങ്ങ​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഗ്രാ​മ​ത്തി​ലെ ആ​റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കാ​ണ് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല.
ഇ​തോ​ടൊ​പ്പം പ​ദ്ധ​തി​യും ആ​ത്മ പ​രി​ശീ​ല​ന​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ബ്ദു​ൾ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ത്മ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ കെ. ​സു​ഷ​മ പ​ച്ച​ക്ക​റി​ത്തൈ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ആ​ർ. വീ​ണാ​റാ​ണി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വി.​കെ. ക​രു​ണാ​ക​ര​ൻ, കെ. ​പു​ഷ്പ, കെ. ​ജ​യ​രാ​ജ​ൻ​നാ​യ​ർ, സ​ന്തോ​ഷ് കു​മാ​ർ​ചാ​ലി​ൽ, പി. ​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.