ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് നീ​തി മാ​ർ​ക്ക​റ്റ് ഉ​ദ്‌​ഘാ​ട​നം ഇ​ന്ന്
Monday, August 26, 2019 12:59 AM IST
ചെ​റു​വ​ത്തൂ​ർ: പൊ​തു​വി​പ​ണി​യേ​ക്കാ​ൾ കു​റ​ഞ്ഞ​നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണ​ത്തി​നാ​യി ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ചെ​റു​വ​ത്തൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നീ​തി​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.
ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ​നി​ല​യി​ൽ ഒ​രു​ക്കി​യ നീ​തി മാ​ർ​ക്ക​റ്റ് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ ആ​ദ്യ​വി​ൽ​പ​ന നി​ർ​വ​ഹി​ക്കും. സെ​ക്യൂ​രി​റ്റി സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ​യും ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ന്‍റെ നീ​തി കാ​ർ​ഡ് കാ​സ​ർ​ഗോ​ഡ് സ​ഹ​ക​ര​ണ ജോ. ​ര​ജി​സ്ട്രാ​ർ വി. ​മു​ഹ​മ്മ​ദും ക​മ്പ്യൂ​ട്ട​റി​ന്‍റെ സ്വി​ച്ചോ​ൺ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലും ബാ​ർ​കോ​ഡ് ബി​ല്ലിം​ഗ് ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ വി. ​ച​ന്ദ്ര​നും നി​ർ​വ​ഹി​ക്കും.