മലയോരത്ത് മാലിന്യം പെരുവഴിയിൽ
Monday, August 26, 2019 12:57 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഭ​ക്ഷ​ണാ​വ​ശി​ഷ്ട​വും ചീ​ഞ്ഞ​ളി​ഞ്ഞ മാം​സ​വും പ്ലാ​സ്റ്റി​ക്കും ഒ​ക്കെ​യാ​യി വ​ലി​യ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലും ക​വ​റു​ക​ളി​ലും നി​റ​യെ മാ​ലി​ന്യം. ഒ​പ്പം അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധ​വും. മ​ല​യോ​ര​ത്തെ സ​ര്‍​ക്കാ​രി-​താ​യ​ന്നൂ​ര്‍ റൂ​ട്ടി​ലു​ള്ള ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ഈ ​കാ​ഴ്ച.
മ​ല​യോ​ര​ത്തെ പ​ല റോ​ഡു​ക​ളു​ടെ​യും അ​രി​കി​ലു​ള്ള കാ​ഴ്ച​യാ​ണ് ഇ​ത്. വി​ജ​ന​മാ​യ വ​ഴി​യ​രി​കി​ലെ​ല്ലാം പ്ലാ​സ്റ്റി​ക് കൂ​ടു​ക​ളി​ല്‍ കെ​ട്ടി മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. രാ​ത്രി​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​രും കാ​ണാ​തെ മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ മാ​ലി​ന്യം ചീ​ഞ്ഞു​നാ​റു​ക​യാ​ണ്. മാ​ത്ര​മ​ല്ല പ​ട്ടി​യും പൂ​ച്ച​യു​മൊ​ക്കെ പ്ര​ദേ​ശ​മാ​കെ കൊ​ണ്ടി​ടു​ക​യാ​ണ്.
സ​ഹി​കെ​ട്ട​പ്പോ​ളാ​ണ് രാ​ത്രി നാ​ട്ടു​കാ​ർ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടാ​ന്‍ ശ്ര​മ​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ആ ​ശ്ര​മ​വും വി​ജ​യി​ച്ചി​ല്ലെ​ന്ന് പ്രേ​ദേ​ശ​വാ​സി​യാ​യ ത​ങ്ക​ച്ച​ന്‍ തൊ​ട്ടാ​ന്‍​കോ​ലി​ല്‍ പ​റ​യു​ന്നു. ദു​ര്‍​ഗ​ന്ധ​ത്തി​നു പു​റ​മേ പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളും പ​ക​രു​മോ​യെ​ന്നാ​ണ് ഇ​വി​ടു​ള്ള​വ​രു​ടെ ആ​ശ​ങ്ക. ഇ​നി​യും ഇ​തു​തു​ട​ര്‍​ന്നാ​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി​കൊ​ടു​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തി​രു​മാ​നം.
മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ന്‍ പ്ര​ത്യേ​ക​കേ​ന്ദ്ര​ങ്ങ​ള്‍ ഇ​ല്ലെ​ന്ന​താ​ണ് പ്ര​ശ്‌​നം. അ​തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​ളു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​വ​ട്ടെ പെ​രു​വ​ഴി​യും. മാ​ലി​ന്യം ത​ള്ളു​ന്ന​ത് തോ​ടു​ക​ളി​ലോ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലോ ആ​ണ്. ചെ​റു​പു​ഴ-​ഒ​ട​യം​ചാ​ൽ മേ​ജ​ർ ജി​ല്ലാ റോ​ഡി​ലു​ള്ള പ്ലാ​ച്ചി​ക്ക​ര വ​ന​ത്തി​നു​ള്ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ​തി​വാ​യി മാ​ലി​ന്യം ത​ള്ളാ​റു​ണ്ട്.
ക​ഴി​ഞ്ഞ​മാ​സം ടി​പ്പ​ർ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്നു ഇ​വി​ടെ മാ​ലി​ന്യം ത​ള്ളി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഹ​രി​ത​ക​ര്‍​മ​സേ​ന ഉ​ണ്ട്. ആ​വ​ശ്യ​ത്തി​ല​ധി​കം നി​ര്‍​ദേ​ശ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​ണ്ട്. അ​തി​ലു​പ​രി ബോ​ധ​വ​ത്ക​ര​ണ​വും. പ​ക്ഷെ ഒ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല.