ഏ​ഴാം ശ​മ്പ​ള ക​മ്മീ​ഷ​ൻ: സ​ർ​ക്കാ​ർ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹമെന്ന് കെ​പി​സി​ടി​എ
Monday, August 26, 2019 12:57 AM IST
രാ​ജ​പു​രം: ഏ​ഴാം ശ​മ്പ​ള ക​മ്മീ​ഷ​ൻ ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധ നി​ല​പാ​ടി​ലും 16 മ​ണി​ക്കൂ​റി​ൽ താ​ഴെ​യു​ള്ള അ​വ​സാ​ന ത​സ്തി​ക​യി​ലെ അ​ധ്യാ​പ​ക നി​യ​മ​ന അം​ഗീ​കാ​രം നി​ഷേ​ധി​ക്കു​ന്ന ധ​ന​വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​സി​ടി​എ ).
2016 ജ​നു​വ​രി ഒ​ന്നു മു​ത​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് രാ​ജ്യ​ത്താ​ക​മാ​നം ന​ട​പ്പി​ൽ വ​രു​ത്തി​ക​ഴി​ഞ്ഞ​താ​ണ് ഏ​ഴാം പ​രി​ഷ്ക​ര​ണ ശ​മ്പ​ളം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ ഇ​ന്ന് ഏ​റ്റ​വും കു​റ​വ് അ​ടി​സ്ഥാ​ന​ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന വി​ഭാ​ഗ​മാ​ണ് കോ​ളേ​ജ് അ​ധ്യാ​പ​ക​ർ. ധ​ന​വ​കു​പ്പി​ന്‍റെ പു​തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ക്കം​കൂ​ട്ടു​ന്നു.
സ​ർ​ക്കാ​ർ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ ധൂ​ർ​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ധ​ന​വ​കു​പ്പ് കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​ര​ത്തി​ലെ വ്യ​വ​സ്ഥാ​പി​ത സം​വി​ധാ​ന​ത്തി​ന് എ​തി​രെ​മാ​ത്രം നി​ഷേ​ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​യു. അ​ബ്ദു​ൾ ക​ലാം പ്ര​സ്താ​വി​ച്ചു. യു​ജി​സി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും ശ​മ്പ​ളം ന​ൽ​കു​വാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് അ​ധ്യാ​പ​ക വി​രു​ദ്ധ​മാ​ണ്.
ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ത​ര അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ നി​സം​ഗ​ത​യി​ൽ വേ​ദ​ന​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​ബി തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി​യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.
28ന് ​എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​ടെ ഘ​ട​ന നി​ശ്ച​യി​ക്കു​മെ​ന്ന് യോ​ഗം അ​റി​യി​ച്ചു. ഡോ. ​യു. അ​ബ്ദു​ൾ ക​ലാം, ഡോ. ​ജോ​ബി കെ. ​തോ​മ​സ്, ഡോ. ​ടി. മു​ഹ​മ്മ​ദ​ലി, ഡോ. ​സ​ണ്ണി കെ. ​ജോ​ർ​ജ്, ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത് , ഡോ. ​ചെ​റി​യാ​ൻ ജോ​ൺ, ഡോ. ​ജി​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.