കാ​ഞ്ഞ​ങ്ങാ​ട് റ​സ്റ്റ് ഹൗ​സ് പു​തി​യ ബ്ലോ​ക്കി​ന് എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചു
Monday, August 26, 2019 12:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് റ​സ്റ്റ് ഹൗ​സ് പു​തി​യ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന് എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചു. റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു കോ​ടി രൂ​പ റ​സ്റ്റ് ഹൗ​സ് പു​തി​യ ബ്ലോ​ക്കി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ്ലാ​ൻ ത​യാ​റാ​യി.
പു​തി​യ ബ്ലോ​ക്കി​ന് എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ര​ണ്ടു നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന് ഒ​രു വി​ഐ​പി മു​റി​യും ഒ​രു വി​വി​ഐ​പി മു​റി​ക​ളും ഉ​ൾ​പ്പെ​ടെ എ​ട്ടു മു​റി​ക​ളാ​ണ് ഉ​ണ്ടാ​വു​ക. നൂ​റു​പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഒ​രു കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും ഒ​രു അ​ടു​ക്ക​ള​യും അ​ട​ങ്ങു​ന്ന​താ​ണ് പു​തി​യ ബ്ലോ​ക്ക്.
ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത് നി​ർ​മി​ച്ച നൂ​റു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പ​ഴ​യ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന് മു​ൻ​വ​ശ​ത്താ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി പു​തി​യ ബ്ലോ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.
എ​സ്റ്റി​മേ​റ്റ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അം​ഗീ​ക​രി​ച്ച​തി​ന് ശേ​ഷം ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.
കാ​ഞ്ഞ​ങ്ങാ​ട് റ​സ്റ്റ് ഹൗ​സ് എ ​ഗ്രേ​ഡ് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ മു​മ്പേ​ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.