അ​ച്ച​ൻ​ക​ല്ല് വെ​ള്ള​ച്ചാ​ട്ട​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സെ​ന്‍റ് സാ​വി​യോ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി
Monday, August 26, 2019 12:57 AM IST
കൊ​ന്ന​ക്കാ​ട്: മ​ൺ​സൂ​ൺ​കാ​ല ടൂ​റി​സ​ത്തി​ൽ ശ്ര​ദ്ധ​നേ​ടി​യ അ​ച്ച​ൻ​ക​ല്ല് വെ​ള്ള​ച്ചാ​ട്ട​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് സം​ഘ​മെ​ത്തി.

മ​ല​യോ​ര​ത്തെ പ്ര​ശ​സ്ത​മാ​യ കോ​ട്ട​ഞ്ചേ​രി മ​ല​നി​ര​ക​ളോ​ട് ചേ​ർ​ന്നു സ്ഥി​തി​ചെ​യ്യു​ന്ന ഈ ​വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ ഇ​വി​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

ഇ​തു​സം​ബ​ന്ധി​ച്ച് പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ല്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് യൂ​ണി​റ്റ് . വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന നേ​തൃ​ത്വം ന​ൽകി .