റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, August 25, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ഹ്റു യു​വ​കേ​ന്ദ്ര ബ്ലോ​ക്ക് ത​ലം മു​ത​ല്‍ ദേ​ശീ​യ​ത​ലം വ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​സം​ഗ​മ​ത്സ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
"രാ​ജ്യ​സ്‌​നേ​ഹ​വും രാ​ഷ്ട്രനി​ര്‍​മാ​ണ​വും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ പ​ത്തു മി​നി​റ്റാ​ണ് മ​ത്സ​രം. 2019 ഏ​പ്രി​ല്‍ ഒ​ന്നി​ന് 18 നും 29 ​നും ഇ​ട​യി​ല്‍ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
ജി​ല്ലാ​ത​ല​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് യ​ഥാ​ക്ര​മം 5000, 2000, 1000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. ഒ​ന്നാം​സ്ഥാ​നം ല​ഭി​ച്ച​വ​ര്‍​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം.
മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ മ​ത്സ​രി​ക്കാ​ന്‍ അ​ര്‍​ഹ​ര​ല്ല. ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷ ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്കും ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍, നെ​ഹ്റു യു​വ​കേ​ന്ദ്ര, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കാ​സ​ർ​ഗോ​ഡ് എ​ന്ന വി​ലാ​സ​ത്തി​ല്‍ ബ​ന്ധ​പ്പെ​ടു​ക. ഇ-​മെ​യി​ല്‍ വി​ലാ​സം [email protected] ഫോ​ണ്‍: 04994 255144.