പിറന്നാൾദിനത്തിൽ നൂറ് വൃക്ഷത്തൈ നട്ട് വിദ്യാർഥിനികൾ
Sunday, August 25, 2019 1:20 AM IST
പെ​രി​യ: സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​ന്പ​സി​ൽ നൂ​റ് വൃക്ഷ​ത്തൈ​ക​ൾ ന​ട്ടു പി​റ​ന്നാ​ളാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി വി​ദ്യാ​ർ​ഥി​നി​ക​ൾ.
കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​ണി​ത​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മേ​ഘ​യും മീ​നാ​ക്ഷി​യു​മാ​ണ് കാ​ന്പ​സി​ന് കാ​ല​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന പി​റ​ന്നാ​ൾ സ​മ്മാ​നം ന​ൽ​കി​യ​ത്. പി​റ​ന്നാ​ൾ മ​ധു​ര​മാ​യി കൃ​ത്രി​മ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കു പ​ക​രം റ​മ്പൂ​ട്ടാ​ൻ പ​ഴ​ങ്ങ​ളും ന​ല്കി.
പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ൻ എ​ർ​ത്ത് കേ​ര​ള​യു​ടെ മ​ധു​രം പി​റ​ന്നാ​ൾ വൃക്ഷ​ത്തൈ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തൈ​ക​ൾ ന​ട്ട​ത്. സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ വ​ള​ണ്ടി​യ​ർ​മാ​രാ​ണ് മേ​ഘ​യും മീ​നാ​ക്ഷി​യും.
ഗ്രീ​ൻ എ​ർ​ത്ത് കേ​ര​ള​യു​ടെ 101 അ​ര​യാ​ൽ ​തൈ പ​ദ്ധ​തി​യി​ലെ ഇ​രു​പ​ത് അ​ര​യാ​ൽ​ തൈ​ക​ൾ ഉ​ൾ​പ്പെ​ടെ വേ​പ്പ്, അ​ര​ണ​മ​രം, പ്ലാ​വ്, പു​ളി, മാ​വ് തു​ട​ങ്ങി​യ തൈ​ക​ളാ​ണ് കാ​മ്പ​സ് മു​റ്റ​ത്ത് ന​ട്ട​ത്. ഗ്രീ​ൻ എ​ർ​ത്ത് കേ​ര​ള സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. ഷാ​ജി ഒ​ഴി​ഞ്ഞ​വ​ള​പ്പ് വൃക്ഷത്തൈ​ക​ൾ കൈ​മാ​റി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ പി. ​ഷൈ​നി, ഇ​ഫ്തി​ക​ർ അ​ഹ​മ്മ​ദ്, ലീ​ഡ​ർ​മാ​രാ​യ അ​ജ്മ​ൽ ഷാ​ജ​ഹാ​ൻ, ജു​മ്നാ അ​സീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.