സ്‌​പോ​ര്‍​ട്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കും
Sunday, August 25, 2019 1:20 AM IST
കാ​സ​ർ​ഗോ​ഡ്: കാ​യി​ക​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ല​ബു​ക​ള്‍​ക്ക് നെ​ഹ്റു യു​വ​കേ​ന്ദ്ര സ്‌​പോ​ര്‍​ട്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കും. ഫു​ട്‌​ബോ​ള്‍, വോ​ളി​ബോ​ള്‍, ഷ​ട്ടി​ല്‍, അ​ത്‌​ല​റ്റി​ക്സ്, ക​ബ​ഡി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ സ്വ​ന്ത​മാ​യി ടീ​മു​ള്ള​വ​രും നെ​ഹ്റു യു​വ​കേ​ന്ദ്ര സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള​വ​രു​മാ​യ യൂ​ത്ത് ക്ല​ബു​ക​ള്‍​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍​ഹ​ത.
ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍, കാ​യി​ക​താ​ര​ങ്ങ​ളു​ടെ ബ​യോ​ഡാ​റ്റ എ​ന്നി​വ സ​ഹി​തം പ്ര​ത്യേ​ക മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന​കം ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍, നെ​ഹ്റു യു​വ​കേ​ന്ദ്ര, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കാ​സ​ർ​ഗോ​ഡ്-671123 എ​ന്ന വി​ലാ​സ​ത്തി​ല്‍ ന​ല്‍​ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 04994-255144.