നി​യ​മ​സ​ഭ പ​രി​സ്ഥി​തി സ​മി​തി സി​റ്റി​ംഗ് നാ​ളെ
Sunday, August 25, 2019 1:18 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ പ​രി​സ്ഥി​തി​സ​മി​തി നാ​ളെ രാ​വി​ലെ പ​ത്തി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സി​റ്റിം​ഗ് ന​ട​ത്തും. ജി​ല്ല​യി​ലെ വി​വി​ധ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള നി​വേ​ദ​ന​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ​രി​സ്ഥി​തി​പ്ര​വ​ര്‍​ത്ത​ക​ര്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് നി​വേ​ദ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, തൃ​ക്ക​രി​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​മി​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ഉ​ദ്ഘാ​ട​നം

കാ​ഞ്ഞ​ങ്ങാ​ട്: സ​പ്ലൈ​കോ കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യു​ടെ കീ​ഴി​ലു​ള്ള ചീ​മേ​നി​യി​ലെ മാ​വേ​ലി സ്റ്റോ​ര്‍ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റാ​യി മാ​റ്റു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ പ​ത്തി​ന് ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ക്കും. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശ​കു​ന്ത​ള ആ​ദ്യ വി​ല്പ​ന ന​ട​ത്തും. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.