തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം വീ​ണ്ടും മാ​റ്റി
Sunday, August 25, 2019 1:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണം വീ​ണ്ടും മാ​റ്റി.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​രി​ഷ്ക​ര​ണ​മാ​ണ് വീ​ണ്ടും മാ​റ്റി​വ​ച്ച​ത്. ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഈ ​മാ​സം 15 മു​ത​ൽ പു​തി​യ സം​വി​ധാ​നം തു​ട​ങ്ങാ​നാ​യി​രു​ന്നു ട്രാ​ഫി​ക് ക​മ്മി​റ്റി​യു​ടെ ആ​ദ്യ​തീ​രു​മാ​നം.

15 ന് ​വീ​ണ്ടും തീ​യ​തി മാ​റ്റി 24 മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന​റി​യി​ച്ചു. ഇ​പ്പോ​ൾ തീ​യ​തി വീ​ണ്ടും സെ​പ്റ്റം​ബ​ർ 15 ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പു​തി​യ പ​രി​ഷ്ക​ര​ണം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഓ​ട്ടോ​റി​ക്ഷ, സ്വ​കാ​ര്യ കാ​റു​ക​ൾ, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പാ​ർ​ക്കിം​ഗി​ന് പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ വൈ​കു​ന്ന​തു​മൂ​ലം വാ​ഹ​ന​യു​ട​മ​ക​ളും പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ഒ​രു​പോ​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ നി​ന്ന് ഒ​മ്പ​ത് കോ​ടി രൂ​പ ചെ​ല​വി​ൽ കാ​ലി​ക്ക​ട​വ്-​ഒ​ള​വ​റ മെ​ക്കാ​ഡം റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യ​തോ​ടെ ടൗ​ണി​ൽ ദി​നം​പ്ര​തി ഗ​താ​ഗ​ത തി​ര​ക്ക് ഏ​റു​ക​യാ​ണ്.