ദേ​വാ​ല​യ ആ​ക്ര​മ​ണം: ബൈ​ക്കി​ന് ന​മ്പ​ര്‍​ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് സൂ​ച​ന
Saturday, August 24, 2019 1:21 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം കാ​രു​ണ്യ​മാ​താ ദേ​വാ​ല​യ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് ന​മ്പ​ര്‍​ പ്ലേ​റ്റ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നു സൂ​ച​ന.
പ്ലേ​റ്റ് ക​റു​ത്ത​തു​ണി​കൊ​ണ്ട് മ​റ​ച്ച​താ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം.

ദേ​വാ​ല​യ​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ള്‍ ഉ​ണ്ടെ​ന്ന ബോ​ധ്യം അ​ക്ര​മി​സം​ഘ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഷാ​ള്‍ കൊ​ണ്ട് മു​ഖം​മ​റ​ച്ച​തും ഹെ​ല്‍​മെ​റ്റ് ഊ​രാ​തി​രു​ന്ന​തും ഇ​തി​ന്‍റെ തെ​ളി​വാ​ണ്. ബേ​ഡ​കം സി​ഐ ഉ​ത്തം​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ദേ​വാ​ല​യ​വും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ര്‍​ശി​ച്ചു.

ദേ​വാ​ല​യ​ത്തി​ലെ​യും സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റ് വി​നോ​ദ് സ​ല്‍​ദാ​ന​യി​ല്‍ നി​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ത്തു. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ പ്ര​തി​ക​ളെക്കുറി​ച്ച് സൂ​ച​ന ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.