കൈ​യേ​റ്റ​ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണം: സി​പി​ഐ
Saturday, August 24, 2019 1:20 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്‌-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന പാ​ത​യ്ക്കി​രു​വ​ശ​വുമു​ള്ള പു​റ​മ്പോ​ക്ക് ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി കു​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും കൈ​യറ്റ​ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നും സി​പി​ഐ വെ​ള്ള​രി​ക്കു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

1930 ലെ ​എ​ഫ്എം​ബി പ്ലാ​ൻ പ്ര​കാ​രം കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യ്ക്കി​രു​വ​ശ​ത്തു​മു​ള്ള റ​വ​ന്യൂ-​പൊ​തു​മ​രാ​മ​ത്ത് ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ കൈ​യേറി അ​നു​ഭ​വി​ച്ചു വ​രു​ന്നു​ണ്ട്. ഇ​ത്ത​രം ഭൂ​മി പ്ലാ​ൻ പ്ര​കാ​രം അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​ലേ​യ്ക്ക് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും സ്പെ​ഷ​ൽ ടീ​മി​നെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​പേ​ഷ് ബാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​അ​സി​നാ​ർ, കെ.​എ​സ്. കു​ര്യാ​ക്കോ​സ്, എം. ​കു​മാ​ര​ൻ, സു​നി​ൽ മാ​ട​ക്ക​ൽ, എ​ൻ. പു​ഷ്പ​രാ​ജ​ൻ, എം.​എ​സ്. വാ​സു​ദേ​വ​ൻ, ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, കെ.​ബി. മോ​ഹ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.