വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണു; രാ​ഘ​വ​ന് തു​ണ​യാ​യി പോ​ലീ​സ്
Saturday, August 24, 2019 1:20 AM IST
പ​ര​പ്പ: ഇ​ട​ത്തോ​ട് ഉ​പ്പാ​ട്ടി​മൂ​ല​യി​ൽ രാ​ഘ​വ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ വീ​ണ മ​ണ്ണ് വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും മ​ണ്ണെ​ടു​ത്തു​മാ​റ്റി താ​മ​സ​യോ​ഗ്യ​മാ​ക്കി.
ക​ഴി​ഞ്ഞ പ്ര​ള​യ​ദി​വ​സം മ​ണി​ടി​ഞ്ഞു വീ​ണെ​ങ്കി​ലും ഇ​തു​നീ​ക്കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്. രാ​ഘ​വ​ൻ കി​ട​പ്പു​രോ​ഗി​യും ഭാ​ര്യ ജാ​ന​കി ഹൃ​ദ്രോഗി​യു​മാ​ണ്. പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു.